ജാബ്രിയയിൽ സംയുക്ത സൈനികാഭ്യാസം നടക്കുന്നത് വിലയിരുത്താനെത്തിയ ആർമി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: ജാബ്രിയയിൽ സംയുക്ത സൈനികാഭ്യാസം നടക്കുന്ന സ്ഥലം കുവൈത്ത് ആർമി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് സന്ദർശിച്ചു.
കുവൈത്ത് സൈന്യത്തിന്റെ മേൽനോട്ടത്തിൽ സർക്കാർ, സൈനിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാഴാഴ്ചയാണ് അബ്ദുല്ല അൽ മുബാറക് എയർ ബേസിൽ സംയുക്ത അഭ്യാസം.
സംയുക്ത ടീം വർക്ക് പ്രോത്സാഹിപ്പിക്കുക, ശ്രമങ്ങളെ ഏകീകരിക്കുക, ടീം സ്പിരിറ്റ് വളർത്തുക എന്നിവയാണ് സംയുക്ത അഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ പറഞ്ഞു.
സംയുക്ത അഭ്യാസത്തിനായുള്ള തയാറെടുപ്പുകളും ക്രമീകരണങ്ങളും അദ്ദേഹം വിലയിരുത്തി. വ്യത്യസ്തമായ പരിശീലനപരിപാടികൾ ജാഗ്രത തയാറെടുപ്പുകൾ എന്നിവ സംയുക്ത അഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.