സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുത്ത സൈനികർ
കുവൈത്ത് സിറ്റി: കുവൈത്ത് കരസേന, യു.എസ് സ്പാർട്ടൻ ഫോഴ്സ്, ബ്രിട്ടീഷ് സൈനിക വിഭാഗമായ ക്വീൻസ് ഡ്രാഗൺ ഗാർഡ്സ് (ക്യു.ഡി.ജി) എന്നിവർ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം ‘ലിബറേഷൻ 2023’ന് സമാപനം. ഈ മാസം 19ന് വടക്കൻ സൈനിക താവളമായ അഡാറെയിലാണ് സംയുക്ത അഭ്യാസം ആരംഭിച്ചത്.
കുവൈത്ത് സായുധസേനകൾ തമ്മിലുള്ള സംയുക്ത സൈനിക സഹകരണം വർധിപ്പിക്കുന്നതിന് ആശയങ്ങൾ ഏകീകരിക്കുകയും പോരാട്ട സന്നദ്ധതയും പരിശീലന നിലവാരവും ഉയർത്തലുമാണ് പ്രധാന ലക്ഷ്യം. കുവൈത്ത് കരസേന, യു.എസ് സ്പാർട്ടൻ ഫോഴ്സ്, ബ്രിട്ടീഷ് സൈനിക വിഭാഗമായ ക്വീൻസ് ഡ്രാഗൺ ഗാർഡ്സ് എന്നിവയുടെ മികവുകൾ പങ്കുവെക്കലും ലക്ഷ്യമായിരുന്നു. യു.കെ അംബാസഡർ ബെലിൻഡ ലൂയിസ്, യു.എസ് എംബസിയുടെ ചുമതലയുള്ള ജിം ഹോൾട്ട്സ് നൈഡർ, കുവൈത്ത് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.