സംയുക്ത സമിതി രൂപവത്കരിച്ചു: തർക്കവിഷയങ്ങൾ പരിഹരിക്കാൻ കുവൈത്തും ഇറാഖും

കുവൈത്ത് സിറ്റി: തർക്കവിഷയങ്ങൾ പരിഹരിക്കാൻ സംയുക്ത പ്രവർത്തന സമിതി രൂപീകരിച്ചു കുവൈത്തും ഇറാഖും.ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 81-ാമത് സമ്മേളനത്തോടനുബന്ധിച്ചുള്ള ഉന്നതതല വാരത്തിനിടെ, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ഇറാഖ് പ്രധാനമന്ത്രി അലി അൽ സൈദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.

ഇരുരാജ്യങ്ങളിലെയും നേതൃത്വത്തിന് 30 ദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച കർമ്മപദ്ധതി തയ്യാറാക്കി ശിപാർശകൾ സമർപ്പിക്കാൻ ഈ സംഘത്തെ ചുമതലപ്പെടുത്തി.

ഫലങ്ങൾ കൈവരിക്കുന്നത് വരെ കുവൈത്തിലും ബാഗ്ദാദിലുമായി മാറിമാറി യോഗങ്ങൾ ചേരുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - Joint committee formed: Kuwait and Iraq to resolve disputed issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.