സജി വർഗീസിന് ഇൻകാസ് കുവൈത്തിന്റെ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range സജി വർഗീസിനും ആനി സജിക്കും ഇൻകാസ് യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന തിരുവല്ല, പൊടിയാടി സ്വദേശിയും ഇൻകാസ് കുവൈത്ത് അംഗവുമായ സജി വർഗീസിനും ആനി സജിക്കും ഇൻകാസ് കുവൈത്ത് യാത്രയയപ്പ് നൽകി.
യോഗത്തിൽ ജെയിംസ് വി.കൊട്ടാരം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, തമ്പി ലൂക്കോസ്, ഷിജു ഓതറ, ബിജു അലക്സാണ്ടർ, ജിജി നൈനാൻ, ബിജു ഡാനിയൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രവാസത്തിലെ മാതൃകാപരമായ സേവനങ്ങളെ മാനിച്ച് സജി വർഗീസിനും ആനി സജിക്കും ഉള്ള ഉപഹാരം ചെയർമാൻ രാജീവ് നടുവിലെമുറി കൈമാറി. സമാധാനവും ആരോഗ്യവും നിറഞ്ഞതാകട്ടെ തുടർജീവിതം എന്ന് യോഗം ആശംസിച്ചു. ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.