റിഗ്ഗായ് സൗഹൃദവേദി ‘ഓണം സൗഹൃദസംഗമം’

കുവൈത്ത് സിറ്റി: റിഗ്ഗായ് സൗഹൃദ വേദി ‘ഓണം സൗഹൃദ സംഗമം’ സംഘടിപ്പിച്ചു. ഷിബിലി ഈരാറ്റുപേട്ട ഓണ സന്ദേശം നൽകി. ആഘോഷങ്ങൾ മാനവിക മൂല്യങ്ങളെ ഉദാത്തമായ തലത്തിലേക്ക് ഉയർത്തുമെന്നും വ്യത്യസ്ത മത വീക്ഷണങ്ങൾ കൈമാറുമ്പോൾ പരസ്പരം അറിയാൻ സാധിക്കുമെന്നും തെറ്റിദ്ധാരണങ്ങൾ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സൗഹൃദ വേദി പ്രസിഡന്റ് ഗിരീഷ് വയനാട് അധ്യക്ഷത വഹിച്ചു. എൻ.പി.അബ്ദുൽ റസാഖ്‌, അരുൺ കൊല്ലം, അനിൽ കൊച്ചി, ബിജു മല്ലശ്ശേരി എന്നിവർ ആശംസ പ്രസംഗം നടത്തി. കോർഡിനേറ്റർ ഷമീർ കെ സി സ്വാഗതവും അജ്മൽ കറുത്തേടത്ത് നന്ദിയും പറഞ്ഞു. റാഫി കല്ലായിയും യാസിർ കരിങ്കല്ലത്താണിയും നയിച്ച ഗാനമേളയും സദ്യയും ഓണസംഗമത്തിന് കൊഴുപ്പേകി.

Tags:    
News Summary - Riggai Souhrida Vedi 'Onam Souhrida Sangamam' (

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.