കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിലില്ലായ്മയെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. കണക്കുകൾ പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നേരിടുന്ന സ്വദേശികളും അല്ലാത്തവരുമായി 31,831 പേരുണ്ടെന്നാണ്. അതിൽ കുവൈത്ത് തൊഴിൽസേനയുടെ എണ്ണമനുസരിച്ച്, 2023 ജൂൺ അവസാനത്തോടെ 28,190 സ്വദേശികൾ മാത്രം തൊഴിൽക്ഷാമം നേരിടുന്നുണ്ട്.
2022 അവസാനത്തെ അപേക്ഷിച്ച് നിലവിൽ 2100ൽ കൂടുതലാണ് ഇത്തവണ. ബിരുദധാരികളായ കുവൈത്തികൾ പൊതുമേഖലയിലെ ജോലിക്ക് മാത്രം സജ്ജരായിരിക്കുന്നതിനാലാണ് തൊഴിലില്ലായ്മ കൂടിയതെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.