കുവൈത്ത് സിറ്റി: ആസ്ട്രേലിയയിലെ മെൽബൺ എയർപോർട്ടിൽ ജെറ്റ് ഇന്ധനം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ക്യു-എട്ട് ഏവിയേഷന്‍ കരസ്ഥമാക്കിയതായി ഏവിയേഷന്‍ പ്ലാനിങ് ആൻഡ് ഫിനാൻസ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് വലീദ് അൽ ബെൻ അലി അറിയിച്ചു. കുവൈത്ത് പെട്രോളിയം ഇന്റർനാഷനലിന്റെ ഉപസ്ഥാപനമാണ് ക്യു-എട്ട് ഏവിയേഷന്‍.
നേരത്തേ സിഡ്നി എയർപോർട്ടിലും ഇന്ധനം നിറക്കുന്നതിനുള്ള കരാര്‍ ക്യു-എട്ട് ഏവിയേഷന്‍ ലഭിച്ചിരുന്നു. ആസ്ട്രേലിയയിലെ രണ്ടാമത്തെ വലിയ വിമാനത്താവളവുമായി ചേർന്ന് പ്രവർത്തിക്കുന്നതോടെ ജെറ്റ് ഇന്ധന വിപണിയിലെ പ്രധാന വിതരണക്കാരായി മാറാന്‍ ക്യു-എട്ട് ഏവിയേഷന്‍ കഴിയുമെന്ന് കുവൈത്ത് പെട്രോളിയം സി.ഇ.ഒ ഷാഫി അൽ അജ്മി പറഞ്ഞു. 1983ലാണ് ക്യു-എട്ട് ഏവിയേഷന്‍ സ്ഥാപിതമായത്. നിലവില്‍ യൂറോപ്പിലുടനീളം 4700ലധികം സർവിസ് സ്റ്റേഷനുകളും പ്രധാന എയർപോർട്ട് ഹബ്ബുകളിൽ 70ലധികം എയർലൈനുകൾക്ക് ജെറ്റ് ഇന്ധനവും കമ്പനി നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.