ജെ.സി.സി കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ജെ.സി.സി ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
കുവൈത്ത് സിറ്റി: ജനത കൾച്ചറൽ സെൻറർ (ജെ.സി.സി) കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. ആശങ്കകളും ആവലാതികളും വേണ്ടെന്നും കൃത്യവും വ്യക്തവുമായി അറിയിക്കുന്ന എല്ലാ ആവശ്യങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുമെന്നും അംബാസഡർ അറിയിച്ചു.
ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ അംബാസഡർ ജെ.സി.സി മിഡിൽ ഈസ്റ്റ് പ്രസിഡൻറ് സഫീർ പി. ഹാരിസ്, കുവൈത്ത് പ്രസിഡൻറ് അബ്ദുൽ വഹാബ്, വൈസ് പ്രസിഡൻറ് ഖലീൽ കായംകുളം, ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി, സെക്രട്ടറിമാരായ മണി പാനൂർ, കെ.എസ്. മൃദുൽ, അബ്ബാസിയ യൂനിറ്റ് പ്രസിഡൻറ് ശരത് സുഭാഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.