Posted On
date_range Updated On
date_range ജസീറ എയർവേസ് തിരുവനന്തപുരം സർവിസ് 30 മുതൽ
കുവൈത്ത് സിറ്റി: ജസീറ എയർവേസ് കുവൈത്തിൽനിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ ഘട്ട സർവിസ് ഈമാസം 30ന് ആരംഭിക്കും.
ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി എയർപോർട്ട് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടു വീതമാണ് സർവിസ് ഉണ്ടാകുക. ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു. 160 യാത്രക്കാരെ ഉൾക്കൊള്ളുന്ന എ-320 എയർക്രാഫ്റ്റാണ് കുവൈത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് പറക്കുക. കുവൈത്ത് തിരുവനന്തപുരം സെക്ടറിൽ കുവൈത്ത് എയർവേസ് നിലവിൽ ആഴ്ചയിൽ മൂന്നു സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.