കുവൈത്ത് സിറ്റി: റഷ്യൻ നഗരമായ സോച്ചി, അർമീനിയൻ തലസ്ഥാനമായ യരവാൻ എന്നിവിടങ്ങളിലേക്ക് പുതിയ സർവിസുമായി ജസീറ എയർലൈൻസ്. സോച്ചിയിലേക്കുള്ള ആദ്യ വിമാനം തിങ്കളാഴ്ച പുറപ്പെട്ടതായും യരവാനിലേക്കുള്ള വിമാനം ചൊവ്വാഴ്ച ഷെഡ്യൂൾ ചെയ്തതായും ജസീറ എയർലൈൻസ് ചെയർമാൻ മർവാൻ ബൂദായ് പറഞ്ഞു.
ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിന്റെ ഭാഗമാണ് പുതിയ സർവിസുകൾ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറയുടെ ടെർമിനലിൽ (ടി-5) മികച്ച സേവനങ്ങളും സൗകര്യവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ജസീറ എയർലൈൻസ് പ്രതിവർഷം അഞ്ചു ദശലക്ഷത്തിലധികം യാത്രക്കാർക്ക് സേവനങ്ങൾ നൽകുന്നതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.