കുവൈത്ത് സിറ്റി: വിദേശികൾ തിങ്ങിത്താമസിക്കുന്ന ജലീബ് മേഖലയുടെ വികസനത്തിനായി പ്രത്യേക ദേശീയ അതോറിറ്റി രൂപവത്കരിക്കണമെന്ന് ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പൽ സമിതി. ‘ജലീബ് മേഖലയുടെ വികസനം’ എന്ന വിഷയത്തിൽ നടന്ന സിമ്പോസിയമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിവിധ സർക്കാർ മന്ത്രാലയ പ്രതിനിധികളടങ്ങുന്ന അതോറിറ്റി വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചതെന്ന് സമിതി മേധാവി ഫുഹൈദ് അൽ മുവൈസരി പറഞ്ഞു.
ഈ വിഷയത്തിൽ സർക്കാർ വകുപ്പുകൾ തങ്ങളുടെ കാഴ്ചപ്പാടുകളും നിർദേശങ്ങളും അവതരിപ്പിക്കണം. നാലുലക്ഷം വിദേശ തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണ് അബ്ബാസിയ, ഹസാവിയ ഉൾപ്പെടുന്ന വിശാലമായ ജലീബ് മേഖല.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, ശൈഖ് ജാബിർ സ്റ്റേഡിയം, ശദാദിയ യൂനിവേഴ്സിറ്റി ഉൾപ്പെടെ രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾക്കടുത്തുള്ള പ്രദേശം എന്നത് ജലീബിെൻറ പ്രാധാന്യം വർധിപ്പിക്കുന്നു. ഇതിെൻറയൊക്കെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുസ്ഥിരമായ വികസനമാണ് മേഖലയിൽ നടക്കേണ്ടതെന്ന് സിമ്പോസിയം അഭിപ്രായപ്പെട്ടു. നാലുലക്ഷത്തോളം വരുന്ന വിദേശി സാന്നിധ്യമാണ് ജലീബ് വികസനത്തിന് പ്രധാന തടസ്സമായി വരാറുള്ളതെന്ന് സമിതി അംഗം ഹമൂദ് അൽ ഇൻസി പറഞ്ഞു. അതിനാൽ, വികസന പദ്ധതികളിലേക്ക് കടക്കുന്നതിനുമുമ്പ് പ്രദേശത്തെ വിദേശികളെ അനുയോജ്യമായ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.