കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖിലെ പരിസ്ഥിതി, ശുചിത്വ, ആരോഗ്യ പ്രശ്നങ്ങള്‍ക്കു പരി ഹാരം കാണാന്‍ പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് ഫഹീദ് മുവൈസിരി പറഞ്ഞു. കഴിവും ഉത്തരവാദിത്തവുമുള്ള സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപവത്കരിക്കണമെന്നാണ് നിർദേശം. ജലീബില്‍ പരിശോധന നടത്തുന്ന കമ്മിറ്റികള്‍ പ്രദേശത്തെ മുഴുവന്‍ പ്രശ്നങ്ങളും ചുറ്റുപാടുകളും നിരീക്ഷിക്കണമെന്നും ഒാരോ മാസവും യോഗം ചേര്‍ന്നു പ്രശ്നങ്ങള്‍ വിലയിരുത്തി ആറു മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് മുനിസിപ്പാലിറ്റിയില്‍ സമര്‍പ്പിക്കണമെന്നും പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
പരിശോധന നടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിെൻറ സഹായം മുനിസിപ്പാലിറ്റി തേടണമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളികൾ ഉൾപ്പെടെ വിദേശികൾ തിങ്ങിത്താമസിക്കുന്ന ജലീബ് അൽ ശുയൂഖിൽ മൂക്കുപൊത്താതെ റോഡിലിറങ്ങി നടക്കാനാവാത്ത അവസ്ഥയാണ്. അബ്ബാസിയയുടെയും ഹസാവിയുടെയുമെല്ലാം ഉൾഭാഗങ്ങൾ മനുഷ്യർക്ക് വാസയോഗ്യമല്ലാത്തവിധം ദുർഗന്ധപൂരിതവും വൃത്തിഹീനമാണ്. ഒാടകൾ മാലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ചിരിക്കുന്നു ചിലയിടത്ത്. പലയിടത്തും മാലിന്യം നിക്ഷേപിക്കപ്പെടുന്നതും റോഡിൽതന്നെ. മാലിന്യക്കുപ്പകളുണ്ടെങ്കിലും അത് നിറഞ്ഞുകവിയുന്നു. കൂടാതെ ഫർണീച്ചർ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കൂടിയെത്തുന്നതോടെ റോഡിലെ ദുരിതം പറഞ്ഞറിയിക്കാനാകാത്ത സ്ഥിതിയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിദേശികൾ തിങ്ങിത്താമസിക്കുന്ന മേഖലയാണ് അബ്ബാസിയ, ഹസാവി പ്രദേശങ്ങൾ ഉൾപ്പെടുന്ന ജലീബ് അൽ ശുയൂഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.