കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ചക്ക മഹോത്സവത്തിന് തുടക്കമായി. നാലിലേറെ രാജ്യങ്ങളിൽനിന്നുള്ള വിവിധയിനം ചക്കകൾ എത്തിച്ചിട്ടുണ്ട്. ലുലുവിെൻറ അൽ റായി, ഖുറൈൻ, ദജീജ്, സാൽമിയ, എഗേയ്ല, ജഹ്റ ഒൗട്ട്ലെറ്റുകളിലെല്ലാം ഇവ ലഭ്യമാണ്. ആകർഷകമായ നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയായി കുവൈത്തിലെ പൊതുവിപണിയിൽ ലഭ്യമല്ലാത്ത ഇനങ്ങളാണ് ആഘോഷത്തോടനുബന്ധിച്ച് ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റിലും സജ്ജീകരിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ ചക്കയുടെ സീസൺ ആയതിനാൽ രുചിയേറിയ ചക്ക കഴിക്കാൻ പറ്റിയ സമയം ഇതാണ്. ചക്കയെ കേരളത്തിെൻറ ഔദ്യോഗിക ഫലമായി കഴിഞ്ഞയാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. കീടനാശിനി പ്രയോഗമില്ലാതെ ഉൽപാദിപ്പിക്കുന്ന അപൂർവം ഫലവർഗങ്ങളിലൊന്നാണ് ചക്ക. കാര്യമായ വളപ്രയോഗങ്ങൾ ചക്കക്ക് വേണ്ടിവരാറില്ല. ഏപ്രിൽ നാലുമുതൽ ഏഴുവരെയാണ് പ്രമോഷൻ കാലാവധി. ചക്ക കൊണ്ടുണ്ടാക്കിയ വിവിധ ഉൽപന്നങ്ങളുമുണ്ട്. ചക്കയുമായി ബന്ധപ്പെട്ട് ഒരുക്കിയ കട്ടൗട്ടുകളും തീം വർക്കുകളും ഏറെ ആകർഷകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.