ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ് ‘ഇ​റ്റാ​ലി​യ​ൻ പ്ര​മോ​ഷ​ൻ 2022’ ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ

എ​ച്ച്.​ഇ. കാ​ർ​ലോ ബാ​ൽ​ഡോ​ച്ചി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ഇ​റ്റാ​ലി​യ​ൻ വാ​ര​ത്തി​ന് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: ഇ​റ്റാ​ലി​യ​ൻ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യു​മാ​യി ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ഇ​റ്റാ​ലി​യ​ൻ വാ​ര​ത്തി​ന് തു​ട​ക്കം. ഈ​മാ​സം 12ന് ​ആ​രം​ഭി​ച്ച 'ഇ​റ്റാ​ലി​യ​ൻ പ്ര​മോ​ഷ​ൻ 2022' 18വ​രെ നീ​ളും.

ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ന്റെ രാ​ജ്യ​ത്തെ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ന​ട​ക്കു​ന്ന മേ​ള​യി​ൽ ഇ​തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ന്റെ എ​ഗൈ​ല ശാ​ഖ​യി​ൽ ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ എ​ച്ച്.​ഇ. കാ​ർ​ലോ ബാ​ൽ​ഡോ​ച്ചി പ്ര​മോ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​ത്തി​ലെ ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളും ഷോ​പ്പു​ട​മ​ക​ളും പ​​ങ്കെ​ടു​ത്തു. പ്ര​ശ​സ്ത ഇ​റ്റാ​ലി​യ​ൻ ബ്രാ​ൻ​ഡു​ക​ളി​ൽ​നി​ന്നു​ള്ള ഒ​റി​ജി​ന​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ത്യേ​ക വി​ല​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി പ്ര​ത്യേ​ക ഭ​ക്ഷ​ണ​ശാ​ല​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ഇ​റ്റാ​ലി​യ​ൻ സ്മാ​ര​ക​ങ്ങ​ളു​ടെ വ​ലി​യ ക​ട്ടൗ​ട്ടു​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​മോ​ഷ​നി​ലെ ആ​ക​ർ​ഷ​ക​ത​യാ​ണ്. പ​ര​മ്പ​രാ​ഗ​ത ഇ​റ്റാ​ലി​യ​ൻ നൃ​ത്ത പ്ര​ക​ട​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും കാ​ണാം. ഉ​യ​ർ​ന്ന​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ല​ക്കി​ഴി​വോ​ടെ വാ​ങ്ങു​ന്ന​തി​നൊ​പ്പം മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വ​വും സ​മ്മാ​നി​ക്കു​ന്ന​താ​ണ് 'ഇ​റ്റാ​ലി​യ​ൻ പ്ര​മോ​ഷ​ൻ 2022'.

Tags:    
News Summary - Italian week kicks off at Lulu Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.