Posted On
date_range Updated On
date_range ഇസ്റാഅ് മിഅ്റാജ് പഠനസംഗമം
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫഹാഹീൽ ഏരിയ ഇസ്റാഅ്-മിഅ്റാജ് പാഠങ്ങൾ എന്നപേരിൽ സംഗമം സംഘടിപ്പിച്ചു. യൂനിറ്റി സെൻററിൽ നടന്ന പരിപാടിയിൽ ഫഹാഹീൽ ഏരിയ പ്രസിഡന്റ് കെ.ഐ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഫൈസൽ മഞ്ചേരി ഖുർആൻ ക്ലാസ് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എസ്.എ.പി. ഷറഫുദ്ദീൻ സ്വാഗതവും അസി. സെക്രട്ടറി മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു. ഫൈസൽ ഉസ്റ, സി.കെ. അഹമ്മദ്, സാബിക് യൂസുഫ്, കെ.വി. ഫവാസ്, കെ. മുക്താർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.