???????????? ????????? ?????????????? ??????????? ???????? ????

െഎസൊലേഷൻ: പ്രവേശന കവാടങ്ങളിൽ ബാരിക്കേഡുകൾ നിരന്നു

കുവൈത്ത്​ സിറ്റി: ​െഎസൊലേറ്റ്​ ചെയ്യാൻ തീരുമാനിച്ച പ്രദേശങ്ങളുടെ അ​കത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം നിയന്ത്രിച്ച്​ പൊലീസ്​ ബാരിക്കേഡുകൾ സ്ഥാപിച്ചു. ഫർവാനിയ, ഹവല്ലി, മൈദാൻ ഹവല്ലി, ഖൈത്താൻ, നുഗ്​റ എന്നിവിടങ്ങളിലാണ്​ പുതുതായി ​െഎസൊലേഷൻ പ്രഖ്യാപിച്ചത്​. ഇതോടൊപ്പം നേരത്തേ ​െഎസൊലേറ്റ്​ ചെയ്​തിരുന്ന ജലീബ്​ അൽ ശുയൂഖ്​, മഹ്​ബൂല എന്നിവിടങ്ങളിൽ അതേ നില തുടരാനും തീരുമാനിച്ചിട്ടുണ്ട്​. കർഫ്യൂ അല്ലാത്ത സമയങ്ങളിൽ പ്രദേശങ്ങൾക്കകത്തെ സഞ്ചാരത്തിന് ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിബന്ധനയോടെ​ അനുമതിയുണ്ട്​. ഞായറാഴ്​ച മുതൽ രാത്രികാല കർഫ്യൂ ആണ്​ ഉണ്ടാവുക. 

വൈകീട്ട്​ ആറുമുതൽ രാവിലെ ആറുവരെയാണ്​ കർഫ്യൂ. കോവിഡ് പ്രതിരോധഭാഗമായ നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവ്​ അനുവദിച്ച്​ സാധാരണ ജീവിതത്തിലേക്ക്​ നാടിനെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിലാണ്​ അധികൃതർ. അതി​​െൻറ ഒന്നാംഘട്ടമായാണ്​ കർഫ്യൂ സമയം കുറച്ചത്​. ഇൗ ഘട്ടത്തിൽ ശുചീകരണം, അറ്റകുറ്റപ്പണി, ഷിപ്പിങ്​, ഗ്യാസ്, ലാൻഡ്രി തുടങ്ങിയ സേവനമേഖലകൾ, റസ്​റ്റാറൻറുകളും കോഫി ഷോപ്പുകളും (ഡ്രൈവ് ത്രൂ മാത്രം), സഹകരണ സംഘങ്ങൾ, ബഖാലകൾ, സൂപ്പർ മാർക്കറ്റുകൾ, റേഷൻ സ്​റ്റോറുകൾ, ഫാക്ടറികൾ, ഇൻറർനെറ്റ് ടെലിഫോൺ കമ്പനികൾ, കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ട്രാൻസ്‌പോർട്ടേഷൻ സർവിസ്, സ്വകാര്യ ആശുപത്രികൾ, ഡിസ്പെൻസറികൾ, ക്ലിനിക്കുകൾ, ഓട്ടോമൊബൈൽ വർക്​ഷോപ്പ്, സ്പെയർ സ്പാർട്സ്, കാർ വാഷിങ്, ഹോം ഡെലിവറി എന്നിവക്ക്​ അനുമതിയുണ്ട്​. റെസിഡൻഷ്യൽ ഏരിയകളിലെ ആരാധനാലയങ്ങൾ കർശന നിബന്ധനകളോടെ തുറക്കാൻ അനുവദിക്കും. എന്നാൽ, ജുമുഅ പാടില്ല.

Tags:    
News Summary - isolation-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.