ഇ​സ്‌​ലാ​ഹി മ​ദ്റ​സ ഫെ​സ്റ്റ് 10ന്

​കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​നു കീ​ഴി​ലു​ള്ള മ​ദ്റ​സ​ക​ളു​ടെ ഫെ​സ്റ്റ് ഫെ​ബ്രു​വ​രി 10ന് ​റി​ഗ്ഗ​യ് ഔ​ഖാ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഖു​ർ​ആ​ൻ പാ​രാ​യ​ണം, ഹി​ഫ്ള്, ഇ​സ്‍ലാ​മി​ക ഗാ​നം, പ്ര​ബ​ന്ധ​ര​ച​ന, ക​ള​റി​ങ്, ക​ഥ പ​റ​യ​ൽ, ചി​ത്ര​ര​ച​ന, ബാ​ങ്കു​വി​ളി, ഒ​പ്പ​ന, കോ​ൽ​ക്ക​ളി തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കും. വി​വി​ധ മ​ദ്റ​സ​ക​ളി​ൽ നി​ന്നാ​യി നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ക്കും.

പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. മ​ദ്റ​സ ​പ്രി​ൻ​സി​പ്പ​ൽ സി​ദ്ദീ​ഖ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, സൈ​ദ് മു​ഹ​മ്മ​ദ്, എ​ൻ​ജി. അ​ബ്ദു​റ​ഹ്മാ​ൻ, അ​ന​സ് മു​ഹ​മ്മ​ദ്, ഹ​നൂ​ബ്, എ​ൻ​ജി. ഫി​റോ​സ്, റാ​ഫി ക​തി​രൂ​ർ, ഫൈ​സ​ൽ വ​ട​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​വൈ​ത്തി​ലെ എ​ല്ലാ ഏ​രി​യ​ക​ളി​ൽ​നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​കും. ഫോ​ൺ: 97827920, 97562375, 99060684.

Tags:    
News Summary - Islahi Madrasa Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.