ഇ​സ്‍ലാ​ഹി സെൻറ​ർ ഇ​ഫ്താ​ർ മീ​റ്റ് സോ​ഷ്യ​ൽ ആ​ക്ടി​വി​സ്റ്റ് ഫ​ഹ​ദ് വ​ലീ​ദ് അ​ൽ​ഫാ​ദി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​സ്‍ലാ​ഹി സെൻറ​ർ സ​മൂ​ഹ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി : ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ കേ​ന്ദ്ര ഘ​ട​കം മ​സ്ജി​ദു​ൽ ക​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം സോ​ഷ്യ​ൽ ആ​ക്ടി​വി​സ്റ്റ് ഫ​ഹ​ദ് വ​ലീ​ദ് അ​ൽ​ഫാ​ദി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​മ​ദാ​ൻ സൂ​ക്ഷ്മ​താ ബോ​ധ​വും ഭൗ​തി​ക ലാ​ഭേ​ച്ഛ​യി​ല്ലാ​തെ സ​മൂ​ഹ​ത്തി​ന്റെ പ്ര​യാ​സ​ങ്ങ​ളെ ദൂ​രീ​ക​രി​ക്കാ​നു​ള്ള മ​ന​സ്സും സൃ​ഷ്ടി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ദി മ​ത​കാ​ര്യ വ​കു​പ്പ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സ​യ്യി​ദ് സു​ല്ല​മി മു​ഖ്യ​ഭാ​ഷ​ണം ന​ട​ത്തി. ഇ​സ്‍ലാം മാ​ന​വി​ക​ത​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന മ​ത​മാ​ണ്. ഭ​ക്തി കൊ​ണ്ട് ആ​ര് മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു​വോ അ​വ​നാ​ണ് അ​ല്ലാ​ഹു​വി​ന്റെ അ​ടു​ക്ക​ൽ ഏ​റ്റ​വും ആ​ദ​ര​ണീ​യ​നെ​ന്ന് സ​യ്യി​ദ് സു​ല്ല​മി ഉ​ണ​ർ​ത്തി.

ഫി​റോ​സ് ഹ​മീ​ദ് (കെ.​ഐ.​ജി), ബ​ഷീ​ർ ബാ​ത്ത (കെ.​എം.​സി.​സി), സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്, ഖ​ലീ​ൽ അ​ടൂ​ർ, സ​ഗീ​ർ, അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൻ​സാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഐ.​ഐ.​സി പ്ര​സി​ഡ​ൻ​റ് യൂ​നു​സ് സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, കേ​ന്ദ്ര ദ​അ​വ സെ​ക്ര​ട്ട​റി മ​നാ​ഫ് മാ​ത്തോ​ട്ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹാ​ഫി​ള് മു​ബ​ഷി​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - Islahi Center organizes community iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.