കുവൈത്ത് സിറ്റി: കുവൈത്തിലെ വെസ്റ്റ് അബു ഫാത്തിറ വ്യവസായിക സേവന മേഖല പദ്ധതിയിൽ ഗുരുതര ക്രമക്കേട് ആരോപണത്തെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ ഉന്നതതല അന്വേഷണം ആരംഭിച്ചു.
പദ്ധതിയുടെ കരാർ-നിർവഹണ ഘട്ടങ്ങളിൽ പൊതു ഫണ്ടിനും സർക്കാർ ഭൂസമ്പത്തിനും നാശനഷ്ടം സംഭവിച്ചേക്കാമെന്ന റിപ്പോർട്ടുകളാണ് അന്വേഷണത്തിന് ആധാരം.
കേസിന്റെ സാങ്കേതികവും നിയമപരവുമായ എല്ലാ വശങ്ങളും പരിശോധിക്കാൻ ക്യാപിറ്റൽ ഗവർണറേറ്റിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ടുകൾ മരവിപ്പിക്കുകയും രേഖകൾ നീക്കം ചെയ്യുന്നത് തടയുകയും ചെയ്തതായി പ്രോസിക്യൂഷൻ അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട ചിലർക്കെതിരെ യാത്രാ വിലക്ക് ഏർപ്പെടുത്തിയതായും, അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
പൊതു ഫണ്ടും പൊതുതാൽപ്പര്യവും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് പ്രോസിക്യൂഷൻ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.