Posted On
date_range Updated On
date_range ഇറാൻ ആക്രമണം; യു.എ.ഇക്ക് പിന്തുണ അറിയിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: യു.എ.ഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. സംഭവത്തെ ‘അപലപനീയമായ ആക്രമണങ്ങൾ’എന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. ആക്രമണം യു.എ.ഇയുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും നേരിട്ടുള്ള ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
മേഖലയിലെ സംഘർഷം കുറക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളെ ആക്രമണങ്ങൾ ദുർബലപ്പെടുത്തുന്നുമെന്നും സൂചിപ്പിച്ചു. യു.എ.ഇക്ക് കുവൈത്തിന്റെ പൂർണ ഐക്യദാർഢ്യം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു. ആക്രമണങ്ങളിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.