ഐ​ഫോ​ൺ 15ന് ​അ​മി​ത​വി​ല; സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: ഐ​ഫോ​ൺ 15 മോ​ഡ​ലി​ന് അ​മി​ത​വി​ല ഈ​ടാ​ക്കി​യ ഇ​ല​ക്ട്രോ​ണി​ക് സ്ഥാ​പ​ന​ത്തി​നെ​തി​രെ കു​വൈ​ത്ത് വാ​ണി​ജ്യ മ​ന്ത്രാ​ല​യം ന​ട​പ​ടി​യെ​ടു​ത്തു. വി​പ​ണി​യി​ല്‍ 460 ദീ​നാ​ർ വി​ല​യു​ള്ള ഫോ​ൺ 900 ദീ​നാ​റി​നാ​ണ് വി​റ്റ​ത്. 340 ദീ​നാ​ര്‍ മു​ത​ല്‍ 495 ദീ​നാ​ര്‍ വ​രെ​യാ​ണ് ഐ​ഫോ​ണ്‍ 15 മോ​ഡ​ലു​ക​ളു​ടെ വി​ല​യാ​യി കു​വൈ​ത്തി​ല്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ര്‍ 22ന് ​റി​ലീ​സ് ചെ​യ്ത ഐ​ഫോ​ണ്‍ 15 വാ​ങ്ങാ​ന്‍ നി​ര​വ​ധി പേ​രാ​ണ് സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ​ത്. കു​വൈ​ത്തി​ലെ നി​ര​വ​ധി പേ​രെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഐ​ഫോ​ണി​​ന്റെ പു​തി​യ മോ​ഡ​ൽ കാ​ത്തി​രു​ന്ന​ത്.

അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - iPhone 15 is overpriced; Action against the Shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.