കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കലാ കുവൈത്ത് സാഹിത്യമേളയായ കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെ.കെ.എൽ.എഫ്) ഏപ്രിൽ 24, 25 തീയതികളിൽ നടക്കും. കുവൈത്തിന് പുറമെ കേരളത്തിൽനിന്നും വിവിധ പ്രവാസി രാജ്യങ്ങളിൽനിന്നും പ്രശസ്തരായ എഴുത്തുകാരും പ്രഭാഷകരും സാഹിത്യ പ്രവർത്തകരും മേളയിൽ സംബന്ധിക്കും.
ലിറ്ററേച്ചർ ഫെസ്റ്റിവൽ ലോഗോക്ക് കുവൈത്ത് പ്രവാസി സമൂഹത്തിൽനിന്നും എൻട്രികൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘാടകസമിതി രൂപവത്കരണയോഗം മാർച്ച് ഒന്നിന് വൈകുന്നേരം എഴിന് മംഗഫിലെ കല സെന്ററിൽ നടക്കുമെന്ന് പ്രസിഡന്റ് മാത്യു ജോസഫും ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്തും അറിയിച്ചു. വിശദാംശങ്ങൾക്ക് +965 98542121 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.