കുവൈത്ത് സിറ്റി: വേൾഡ് മലയാളി ഫെഡറേഷന് കുവൈത്ത് ചാപ്റ്ററിെൻറ നേതൃത്വത്തില്‍ ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ രക്ഷാധികാരികൂടിയായ ടി.പി. ശ്രീനിവാസന് െഎ.എഫ്.എസിന് സ്വീകരണവും കുടുംബസംഗമവും നടത്തി. കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ടോം ജേക്കബ് അധ്യക്ഷത വഹിച്ചു. മീഡിയ കോഒാഡിനേറ്റര്‍ എസ്.എസ്. സുജിത്ത് സ്വാഗതം പറഞ്ഞു. ലോക കേരള സഭാംഗങ്ങളായ സാം പൈനുംമൂട്, ഷറഫുദ്ദീന് കണ്ണേത്ത്, ശ്രീംലാല്‍ മുരളി, ബാബു ഫ്രാൻസിസ്, തോമസ് മാത്യു കടവില്‍ തുടങ്ങിയവരെ അണിനിരത്തി ‘പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സുരക്ഷപ്രശ്നങ്ങൾ’ വിഷയത്തിൽ നയതന്ത്ര വിദഗ്ധനായ ടി.പി. ശ്രീനിവാസനുമായി സംവാദം സംഘടിപ്പിച്ചു. ബി.എസ്. പിള്ള, അനില്‍ പി. അലക്സ്, സക്കീര്‍ പുത്തൻപാലം എന്നിവരും ചർച്ചയില്‍ പങ്കെടുത്തു.
വൈസ് പ്രസിഡൻറ് ജയ്സണ്‍ കാളിയാനില്‍ മോഡറേറ്റര്‍ ആയിരുന്നു. കോഒാഡിനേറ്റര്‍ എസ്.എസ്. സുനില്‍, പ്രോഗ്രാം കണ്‍വീനർ വർഗീസ് പോൾ, എക്സിക്യൂട്ടിവ് അംഗം നയാഫ് സിറാജ് എന്നിവർ സംസാരിച്ചു. ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേലിെൻറ സന്ദേശം എക്സിക്യൂട്ടിവ് അംഗം എൽദോസ് ജോയ് വായിച്ചു. സെക്രട്ടറി രസ്ന രാജ് നന്ദി പറഞ്ഞു. രഞ്ജിനി വിശ്വം അവതാരകയായി. ഡോ. ലക്ഷ്മി മേരി ഉമ്മന്‍, നിക്സന് പി. ജോർജ്, ഫ്രാൻസിസ് ലോറൻസ്, അനില്‍ കുമാർ, ഷിജു മാഞ്ഞാലി, ജിഷ സുബിന്, രാജശ്രീ പ്രേം തുടങ്ങിയവര്‍ ടി.പി. ശ്രീനിവാസനില്‍നിന്ന് അംഗത്വം ഏറ്റുവാങ്ങി അംഗത്വ കാമ്പയിന് ഒൗദ്യോഗികമായ തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.