ശിഫ അൽ ജസീറ അബ്ബാസിയ അൽ നാഹിൽ ക്ലിനിക്കിൽ നടന്ന നഴ്സസ്, റിസപ്ഷനിസ്റ്റസ് ദിനാഘോഷത്തിൽ നിന്ന്
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനം, അന്താരാഷ്ട്ര റിസപ്ഷനിസ്റ്റസ് ദിവസവും ആഘോഷിച്ച് ശിഫ അൽ ജസീറ അബ്ബാസിയ അൽ നാഹിൽ ക്ലിനിക്. ആഘോഷ ഭാഗമായി നഴ്സുമാരെയും റിസപ്ഷനിസ്റ്റസ് സ്റ്റാഫിനെയും ആദരിക്കൽ, സമ്മാന വിതരണം, കേക്ക് കട്ടിങ് എന്നിവ നടന്നു.
ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ നഴ്സുമാരുടെ പങ്കിനെയും, പുഞ്ചിരിച്ച മുഖവുമായി രോഗികൾക്ക് ആദ്യ സാന്ത്വനം പകർന്നു നൽകുന്ന റിസപ്ഷനിസ്റ്റുകളുടെ പ്രതിബദ്ധതയും ചടങ്ങിൽ അഭിനന്ദിച്ചു.
ശിഫ അൽ ജസീറ ഓപറേഷൻ ആൻഡ് ബിസിനസ് ഡെവലപ് ഹെഡ് അസീം സേട്ട് സുലൈമാൻ, മാർക്കറ്റിങ് ആൻഡ് ബിസിനസ് ഡവലപ്മെന്റ് മേധാവി മോന ഹസ്സൻ, അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് മേധാവി അബ്ദുൽ റഷീദ്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റിവ് മാനേജർ ലൂസിയ വില്യംസ് എന്നിവർ നേതൃത്വം നൽകി. അസീം സേട്ട് സുലൈമാൻ നഴ്സസ് ദിന സന്ദേശവും അൽ നാഹിൽ അഡ്മിനിസ്ട്രേറ്റിവ് മാനേജർ വിജിത് വി. നായർ റിസപ്ഷനിസ്റ്റസ് ദിന സന്ദേശവും കൈമാറി. മാനേജ്മെന്റ് പ്രതിനിധികൾ, ഡോക്ടർമാർ, നഴ്സിങ് ഇൻചാർജുമാർ, മറ്റു ക്ലിനിക് ജീവനക്കാർ എന്നിവർ ആഘോഷത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.