കുവൈത്ത് സിറ്റി: അന്താരാഷ്ട്ര അറബിക് ദിനത്തിന്റെ ഭാഗമായി കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സാൽമിയ ഇസ്‍ലാഹി മദ്റസയിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. ഹിഫ്ദ് മത്സരം, അറബിക് കാലിഗ്രഫി, അറബിക് കവിതരചന, അറബിക് കഥാരചന തുടങ്ങിയ വിവിധ അറബിക് ഭാഷാ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
വിവിധ ക്ലാസുകളിലെ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഹാഫിദ് അസ്ലം (ഇമാം, മസ്ജിദ് ബൽക്കീസ്), ഷമീർ മദനി കൊച്ചി, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് എന്നിവർ മത്സരത്തിൽ വിധികർത്താക്കളായി. അറബി ഭാഷയോടുള്ള സ്നേഹവും ഖുർആൻ പഠനത്തിലേക്കുള്ള താൽപര്യവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.