പിടിയിലായ പ്രതിയും പിടിച്ചെടുത്ത കാറും
കുവൈത്ത് സിറ്റി: മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കൈവശം വച്ചതുമായി ബന്ധപ്പെട്ട ഏഴ് വ്യത്യസ്ത കേസുകളിൽ 10 പ്രതികളെ ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തതു.
20,000 ക്യാപ്റ്റഗൺ ഗുളികകൾ, 500 ഗ്രാം ഹാഷിഷ്, 84 ഗ്രാം മെത്താംഫെറ്റമിൻ, 100 സൈക്കോട്രോപിക് ക്യാപ്സ്യൂളുകൾ, ഏഴ് ലിറിക്ക ക്യാപ്സ്യൂളുകൾ, രാസദ്രാവകം അടങ്ങിയ 28 ഗ്ലാസ് ട്യൂബുകൾ, വിൽപ്പനക്കായി ലഹരിമരുന്ന് തയ്യാറാക്കാൻ ഉപയോഗിക്കുന്ന നാല് ത്രാസുകൾ, വിതരണത്തിനായുള്ള പാക്കേജിംഗ് സാമഗ്രികൾ, ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതപ്പെടുന്ന 1,940 ദീനാർ എന്നിവ പിടിച്ചെടുത്തു. കാപ്റ്റഗൺ ഗുളികകൾ വിൽക്കുന്നതിനിടെ പിടിയിലായ വ്യക്തി, സുരക്ഷാ സേനയുടെ വാഹനങ്ങളിൽ സ്വന്തം വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയുണ്ടായി. ഇയാളെ സേന കീഴ്പ്പെടുത്തി.
പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടിക്കായി അധികൃതർക്ക് കൈമാറി. മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനും ലഹരി വസ്തുക്കളുടെ അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും തീവ്രമായ സുരക്ഷാ പരിശോധനകളും നടപടികളും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.