കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂടും കാറ്റും തുടരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ വീശിയ പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശാന്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കാറ്റിന്റെ വേഗത ക്രമേണ കുറയുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്യും. ചൊവ്വാഴ്ച വൈകുന്നേരം മുതൽ തീരങ്ങളിൽ തെക്കുകിഴക്കൻ ദിശയിലേക്ക് കാറ്റ് മാറും.
ഇത് രാജ്യത്തുടനീളം, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ആപേക്ഷിക ആർദ്രതയുടെ ഒരു തോന്നൽ നൽകും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇത് തുടരുമെന്നും ദരാർ അൽ അലി കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്ത് പകലും രാത്രിയും ഉയർന്ന ചൂടുന്ന കാലാവസഥ അടുത്ത ആഴ്ചയും തുടരും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 47 നും 50 നും ഇടയിലും കുറഞ്ഞ താപനില 35നും 37നും ഇടയിലുമായിരിക്കും. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനവും ചൂടു കാറ്റും വരണ്ട വായു പിണ്ഡവും രാജ്യത്തെ ബാധിക്കുന്നതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.