Representational Image
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത മെഡിക്കല്‍ സ്ഥാപനങ്ങളിലുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം, ലൈസൻസില്ലാതെ മെഡിക്കൽ പ്രാക്ടിസ് നടത്തിയ ആറു പേരെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു. താമസിക്കുന്ന സ്ഥലത്ത് അനധികൃതമായി ചികിത്സ നടത്തിയ സ്ത്രീയെയും ലൈസൻസില്ലാതെ സ്ത്രീകൾക്കായി ബ്യൂട്ടി ക്ലിനിക് നടത്തിയ മൂന്നു പേരെയും പിടികൂടിയതായി അധികൃതര്‍ പറഞ്ഞു.
പ്രതികളില്‍നിന്ന് വന്‍തോതില്‍ മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ ലൈസന്‍സുകള്‍ ഉണ്ടായിരിക്കണമെന്നും രാജ്യത്തെ നിലവിലെ ആരോഗ്യ നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അധികൃതര്‍ പറഞ്ഞു. പിടികൂടിയവരെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.