ശുവൈഖ് വ്യവസായ മേഖലയിൽ വാണിജ്യ വ്യവസായ മന്ത്രാലയവും മുനിസിപ്പാലിറ്റിയും ചേർന്ന് നടത്തിയ പരിശോധന
കുവൈത്ത് സിറ്റി: ശുവൈഖ് വ്യവസായ മേഖലയിൽ വാണിജ്യ വ്യവസായ മന്ത്രാലയവും മുനിസിപ്പാലിറ്റിയും ചേർന്ന് പരിശോധന നടത്തി. വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 18 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
വ്യവസായ മേഖലയിലെ സർക്കാർ വസ്തുക്കൾ ചൂഷണം ചെയ്തതിന് അഞ്ച് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
കേടായതും ഉപയോഗിച്ചതുമായ ടയറുകൾ റീസൈക്ലിങ് പ്ലാന്റുകളിലേക്ക് കൊണ്ടുപോകുന്നതിന് കുവൈത്ത് മുനിസിപ്പാലിറ്റി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനായിരുന്നു പ്രധാനമായും പരിശോധന. വാണിജ്യ ലൈസൻസുകളും പരസ്യബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.