കെട്ടിട നിർമാണ സാമഗ്രികളുടെ കടകളിൽ പരിശോധന

കു​​വൈത്ത് സിറ്റി: രാജ്യത്ത് വില സ്ഥിരതയും നിയന്ത്രണങ്ങൾ പാലിക്കുന്നതും ഉറപ്പാക്കുന്നതിനായി വാണിജ്യ മന്ത്രാലയം പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം സംഘം നിരവധി നിർമ്മാണ സാമഗ്രികളുടെ കടകളിൽ പരിശോധനാ പര്യടനം നടത്തി.

വില പട്ടികയുടെ അഭാവം, റീഫണ്ട്, മാറ്റിസ്ഥാപിക്കൽ നയങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടൽ, ഇൻവോയ്‌സുകൾ നൽകാതിരിക്കൽ എന്നിവയുൾപ്പെടെ 12 ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളിൽ അന്യായമായ വിലവർധനവ് ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനും വ്യാപാരികൾ അംഗീകൃത വിലനിർണ്ണയ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പരിശോധയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സുതാര്യമായ വിലനിർണ്ണയം, ശരിയായ ബില്ലിംഗ് രീതികൾ എന്നിവയുൾപ്പെടെയുള്ള ഉപഭോക്തൃ സംരക്ഷണ ആവശ്യകതകൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിച്ചു.വിപണികൾ നിരീക്ഷിക്കൽ തുടരുമെന്നും നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Inspection of building materials stores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.