Posted On
date_range Updated On
date_range പൊതുസുരക്ഷ ഡയറക്ടറേറ്റുകളിൽ മന്ത്രി പരിശോധന നടത്തി
കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ -ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് വിവിധ ഗവർണറേറ്റുകളിലെ പൊതുസുരക്ഷ ഡയറക്ടറേറ്റുകളിൽ പരിശോധന നടത്തി. ശനിയാഴ്ച രാവിലെയായിരുന്നു പരിശോധന. സുരക്ഷ സേനയുടെ പ്രവർത്തനങ്ങളും കാര്യക്ഷമതയും അദ്ദേഹം നേരിട്ട് വിലയിരുത്തി.
ഓഫിസ് സംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ ജാഗ്രതയും മന്ത്രി നിരീക്ഷിച്ചു. ഡയറക്ടറേറ്റുകളിലെ വിവിധ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ മന്ത്രിക്ക് വിശദീകരിച്ചു നൽകി. വിവിധ പ്രവർത്തനങ്ങളും പ്രദർശിപ്പിച്ചു.സന്ദര്‍ശന വേളയില്‍ ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.