Posted On
date_range Updated On
date_range വിവര സുരക്ഷയും ക്ലൗഡ് ഗവേണൻസ് സംവിധാനങ്ങളും ശക്തിപ്പെടുത്തും
കുവൈത്ത് സിറ്റി: വിവര സുരക്ഷയും ക്ലൗഡ് ഗവേണൻസ് സംവിധാനങ്ങളും ശക്തിപ്പെടുത്താൻ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ബിഡ്ഡുകൾ ക്ഷണിച്ചു.
ഡാറ്റ സംരക്ഷണവും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനാണ് പദ്ധതി. വിവര സുരക്ഷാ സേവനങ്ങളും ക്ലൗഡ് സുരക്ഷാ നയങ്ങളും ഉൾപ്പെടെ രണ്ട് മേഖലകളിലാണ് നടപടി. സാങ്കേതികവും സാമ്പത്തികവുമായ രണ്ട് കവറുകളിൽ ബിഡുകൾ സമർപ്പിക്കണം. ബിഡ് സമർപ്പണ കാലയളവ് ഏപ്രിൽ 19 മുതൽ മേയ് ഏഴു വരെ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.