കുവൈത്ത് സിറ്റി: കുവൈത്തിന്‍െറ വിലക്ക് പിന്‍വലിക്കാന്‍ സന്നദ്ധമാണെന്ന് അന്താരാഷ്ട്ര ഫുട്ബാള്‍ അസോസിയേഷന്‍ വ്യക്തമാക്കി. കുവൈത്ത് ഫുട്ബാള്‍ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന സാഹചര്യം വൈകാതെ തന്നെ ഉണ്ടാകുമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ പറഞ്ഞു. കായിക മേഖലയിലെ പ്രതിസന്ധി ആറുമാസത്തിനകം പരിഹരിക്കാനുള്ള കുവൈത്ത് സര്‍ക്കാറിന്‍െറ പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പ്രസ്താവനയാണ് ഫിഫ പ്രസിഡന്‍റ് ഖത്തര്‍ സന്ദര്‍ശനത്തിനിടെ നടത്തിയത്.
കുവൈത്തിനേര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് അനുകൂലമായ നിലപാടാണ് ഫിഫക്കുള്ളതെന്നും കുവൈത്ത് സര്‍ക്കാറിന്‍െറ പുതിയ കായികനിയമവും ഇതുമായി ബന്ധപ്പെട്ടു ലഭിച്ച നിര്‍ദേശങ്ങളും പരിശോധിച്ചുവരുകയാണെന്നും ജിയാനി ഇന്‍ഫാന്‍റിനോ പറഞ്ഞു. അധികം വൈകാതെ വിലക്ക് നീക്കി കുവൈത്തിനെ അന്താരാഷ്ട്ര മത്സരവേദികളിലത്തെിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലക്ക് മറികടക്കുന്നതിനായി കായികനിയമം ഭേദഗതി ചെയ്യുന്നതടക്കമുള്ള വിട്ടുവീഴ്ചക്ക് കുവൈത്ത് തയാറായ പശ്ചാത്തലത്തിലാണ് ഫിഫ പ്രസിഡന്‍റിന്‍െറ പ്രതികരണം. അന്താരാഷ്ട്ര കായിക സംഘടനകളുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കാരണം കുവൈത്തിന് രാജ്യാന്തര കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.
സര്‍ക്കാര്‍ കായിക മേഖലയില്‍ അമിതമായി കൈകടത്തുന്നുവെന്നാരോപിച്ചാണ് ഫിഫയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും കുവൈത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ളെന്നാരോപിച്ച് പ്രതിപക്ഷ എം.പിമാര്‍ മന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് കായികമന്ത്രിയായിരുന്ന ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് അല്‍ സബാഹ് കഴിഞ്ഞ മാസം രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.