കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്പോർട്സ് നെറ്റ്വർക്ക് രൂപവത്കരിക്കുന്നു. കായികാഭിരുചിയും കഴിവുമുള്ള ഇന്ത്യക്കാരെ ഒരു കുടക്കീഴിൽ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ രൂപവത്കരിക്കുന്നത്.ചൊവ്വാഴ്ച നടത്തുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിക്കും. ഉച്ചക്ക് 2.30 മുതൽ ഇന്ത്യൻ എംബസി ഒാഡിറ്റോറിയത്തിൽ കോവിഡ് പ്രോേട്ടാകോൾ പാലിച്ച് ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം പെങ്കടുപ്പിച്ച് നിയന്ത്രിതമായാണ് ചടങ്ങ് നടത്തുന്നത്.
ഇന്ത്യൻ എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി എല്ലാ ഇന്ത്യക്കാർക്കും പരിപാടി ലൈവായി കാണാവുന്നതാണ്. ഇന്ത്യൻ കായിക മേഖലയെക്കുറിച്ചുള്ള ഡിജിറ്റൽ പ്രദർശനമുണ്ടാകും. അംബാസഡർ കപ്പ് ബാഡ്മിൻറൺ ടൂർണമെൻറിെൻറ ട്രോഫി ചടങ്ങിൽ അവതരിപ്പിക്കും.ഭാവിയിൽ വിവിധ കായികമേളകളും മറ്റു പരിപാടികളും ഇന്ത്യൻ സ്പോർട്സ് നെറ്റ്വർക്കിെൻറ പിന്തുണയോടെ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.
ഇന്ത്യൻ കായികസമൂഹത്തെയും കുവൈത്തിനെയും ബന്ധിപ്പിക്കാൻ സഹായിക്കുന്ന വിവിധ പരിപാടികളും ലക്ഷ്യമിടുന്നു. നെറ്റ്വർക്കിൽ ചേരാനുള്ള ഗൂഗ്ൾ ഫോണും ട്വിറ്റർ വിലാസവും ചൊവ്വാഴ്ച അംബാസഡർ പ്രഖ്യാപിക്കും. എംബസി വെബ്സൈറ്റിലൂടെയും ഇവ ലഭിക്കും. ബുധനാഴ്ച ട്വിറ്ററിൽ സ്പോർട്സ് ക്വിസും നടത്തുന്നു. നേരേത്ത എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബിസിനസ് നെറ്റ്വർക്ക്, ഇന്ത്യൻ പ്രഫഷനൽ നെറ്റ്വർക്ക് എന്നിവ രൂപവത്കരിച്ചിരുന്നു. വിവിധ മേഖലകളിലുള്ള ഇന്ത്യക്കാരുടെ പ്രവർത്തനം ഏകോപിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് എംബസിയുടെ ഇത്തരം ഇടപെടലുകൾ. പുതിയ അംബാസഡറായി മലയാളിയായ സിബി ജോർജ് കഴിഞ്ഞ വർഷം ചുമതലയേറ്റശേഷം നടത്തുന്ന ഇടപെടലുകൾ ഇന്ത്യൻ സമൂഹത്തിെൻറ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.