ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ ഫ​ഹാ​ഹീ​ൽ ടീം 

ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ: ഫഹാഹീൽ ജേതാക്കൾ

കുവൈത്ത്: ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് കേരള സ്റ്റേറ്റിന് കീഴിലുള്ള ബ്രാഞ്ചുകൾ തമ്മിലുള്ള ഫുട്ബാൾ ടൂർണമെന്റിൽ ഫഹാഹീൽ എഫ്‌.സി ജേതാക്കളായി. രണ്ട് വെള്ളിയാഴ്ചകളിലായി നടന്ന ടൂർണമെന്റ് ഇന്ത്യൻ സോഷ്യം ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശകീൽ അഹമദ് ഉദ്ഘാടനം ചെയ്തു.

12 ബ്രാഞ്ചുകൾ മത്സരിച്ചു. മംഗഫ് ബ്രാഞ്ച് റണ്ണേഴ്‌സ് അപ് ആയി. ഏറ്റവും നല്ല ഗോളിയായി മംഗഫ് ബ്രാഞ്ചിലെ സലീമിനെയും ഡിഫൻഡറായി ഫഹാഹീൽ ബ്രാഞ്ചിലെ തൻവീർ ഹുസൈനേയും ഏറ്റവും നല്ല കളിക്കാരനായി മംഗഫ് ബ്രാഞ്ചിലെ ആഷി അലിയേയും തെരഞ്ഞടുത്തു. ഷാഫി മലയിൽ, ഷകീർ, അബ്ബാസ്, മശ്ഹൂദ് എന്നിവർ മാച്ചുകൾ നിയന്ത്രിച്ചു.

സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് ശിഹാബ് പലപ്പെട്ടിയുടെ അധ്യക്ഷതയിൽ നടത്തിയ സമ്മാനദാന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷകീൽ അഹമദ് വിന്നേഴ്സ് കപ്പും റണ്ണേഴ്‌സ് കപ്പും കൈമാറി. വ്യക്തിഗത സമ്മാനങ്ങൾ സോഷ്യൽ ഫോറം സ്റ്റേറ്റ് നേതാക്കളായ എൻജിനീയർ റഹീം, സക്കരിയ, സയ്യിദ് ബുഖാരി തങ്ങൾ, ഖലീൽ, അസ്‌ലം, നിസാർ തുടങ്ങിയവർ നൽകി. കളിയിൽ പങ്കെടുത്ത ജൂനിയർ താരങ്ങളായ മുഹമ്മദ്, ഹാദി, അബ്ദുറഹ്മാൻ എന്നിവരെ പ്രത്യേകം അനുമോദിച്ചു.

Tags:    
News Summary - Indian Social Forum Football: Fahaheel Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.