ഫാ. മാത്യു ടി. മാമൂട്ടിൽ, ഫാ. കുര്യാക്കോസ് പി. തോമസ്, ഫാ. ടോണി എം. യോഹന്നാൻ എന്നിവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വൈദികർക്ക് സ്വീകരണം നൽകി
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഫാ. മാത്യു ടി. മാമൂട്ടിൽ, ഫാ. കുര്യാക്കോസ് പി. തോമസ്, ഫാ. ടോണി എം. യോഹന്നാൻ എന്നിവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി. എട്ടു നോമ്പിനോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നു മുതൽ ഏഴുവരെ നടക്കുന്ന വാർഷിക കൺവെൻഷന് ഇവർ നേതൃത്വം നൽകും.
മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ട്രസ്റ്റി സാബു ഏലിയാസ്, സെക്രട്ടറി ഐസക് വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം ദീപക് അലക്സ് പണിക്കർ, ഇടവക ഭരണസമിതി അംഗങ്ങൾ എന്നിവർ സ്വീകരണപരിപാടിയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.