കു​വൈത്ത്​ സിറ്റി: വിമാന സർവസ് ഇല്ലാത്തതിനാൽ നാട്ടിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് മടങ്ങാൻ വഴി തെളിയുന്നു.ആഗസ്​റ്റ്​ 10 മുതൽ ഒക്​ടോബർ 24 വരെ താൽക്കാലിക വിമാന സർവിസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് കുവൈത്ത് ഡി.ജി.സി.എ അംഗീകാരം നൽകി.ഇതനുസരിച്ച്​ ഇരു രാജ്യത്തെയും വിമാനക്കമ്പനികൾക്ക്​ പ്രതിദിനം 500 സീറ്റുകൾ വീതം അനുവദിക്കും. ഇരുരാജ്യത്തെയും വ്യോമയാനവകുപ്പ് മേധാവികൾ തമ്മിൽ ജൂലൈ 28ന്​ നടന്ന വിർച്വൽ യോഗത്തിലാണ് താൽക്കാലിക വിമാന സർവിസ് സംബന്ധിച്ച്​ ധാരണയായത്.

ഇതി​െൻറ തുടർച്ചയായി ഇന്ത്യ മുന്നോട്ടുവെച്ച നിർദേശങ്ങൾ കുവൈത്ത് അംഗീകരിച്ചതോടെയാണിത്.ഇന്ത്യയിലെ വിജയവാഡ, ഗയ, ന്യൂഡൽഹി, അമൃതസർ, മുംബൈ, കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അഹ്​മദാബാദ്, ജയ്‌പുർ, മംഗളൂരു വിമാനത്താവളങ്ങളിലേക്കാണ് സർവിസ് ഉണ്ടാകുക.ഓരോ രാജ്യത്തിനും അനുവദിക്കപ്പെട്ട സീറ്റുകൾ അതത് രാജ്യത്തെ വ്യോമയാന വകുപ്പാണ് വിമാനക്കമ്പനികൾക്ക് വീതിച്ചു നൽകുക.

കുവൈത്ത് എയർവേസിന് 300 സീറ്റുകളും ജസീറ എയർവേസിന് 200 സീറ്റുകളും എന്ന തോതിലാണ് കുവൈത്ത് ഡി.ജി.സി.എ സീറ്റുകൾ നൽകിയത്.കുവൈത്തിൽ താമസാനുമതിയുള്ള ഇന്ത്യക്കാർ, ഇന്ത്യയിൽ കഴിയുന്ന കുവൈത്ത് പൗരന്മാർ എന്നിവർക്ക് കുവൈത്തിലേക്ക്​ യാത്ര ചെയ്യാം.ഇന്ത്യയിലേക്ക് പ്രവേശനാനുമതി ഉള്ള കുവൈത്ത് പൗരന്മാർ, കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ എന്നിവർക്കാണ് ഇന്ത്യയിലേക്ക്​ പോവാൻ കഴിയുക.എയർലൈൻസുകൾക്ക്​ വെബ്സൈറ്റുകൾ വഴിയും ട്രാവൽ ഏജൻസികൾ വഴിയും ടിക്കറ്റ് വിൽപന നടത്താനും കരാർ അനുമതി നൽകുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.