ഷമീം ഒതായി (പ്രസി.), റോഷൻ മുഹമ്മദ് (ജന.സെക്ര.), കെ.എം. മനാഫ് (ട്രഷ.)
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‌ലാഹി സെൻറർ അബ്ബാസിയ്യ യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷമീം ഒതായി (പ്രസി.), റോഷൻ മുഹമ്മദ് ( ജന.സെക്ര.), കെ.എം. മനാഫ് (ട്രഷ.), യഹ് യ തോൽപ്പയിൽ (വൈ.പ്രസി.) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
പി.എം. അഫ്സൽ (ഓർഗനൈസിങ്), അഫ്സൽ മാള (ദഅവ), ഹാഷിഖ് സൈദാരകത്ത് (ക്യു.എൽ.എസ്, വെളിച്ചം), എൻ.കെ റിദ് വാൻ മുഹമ്മദ് (വിദ്യാഭ്യാസം), ഹാരിഷ് മോൻ (സോഷ്യൽ വെൽഫെയർ ആൻഡ് ഉംറ), യൂനുസ് സലീം, അയ്യൂബ് ഖാൻ, യഹ് യ തോപ്പയിൽ, കെ.എം. മനാഫ് (കേന്ദ്ര എക്സിക്യൂട്ടിവ്) എന്നിവരെയും തെരഞ്ഞെടുത്തു.
കേന്ദ്ര നേതാക്കളായ നബീൽ മുഹമ്മദ്, മനാഫ് മാത്തോട്ടം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര സെക്രട്ടറി നബീൽ ഫറോഖ് സംസാരിച്ചു. കഴിഞ്ഞ വർഷത്തെ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട് ബദ്റുദ്ദീൻ പുളിക്കൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.