ജഹ്റ ശൈഖ് സബാഹ് അൽ അഹമ്മദ് നാച്വറൽ റിസർവിൽ വൃക്ഷത്തൈ നടുന്നു
കുവൈത്ത് സിറ്റി: പ്രകൃതി സംരക്ഷണം, മരുഭൂമിയിൽ വൃക്ഷങ്ങൾ വ്യാപിപ്പിക്കൽ എന്നിവയുടെ ഭാഗമായി കുവൈത്തിലെ ജഹ്റ ശൈഖ് സബാഹ് അൽ അഹമ്മദ് നാച്വറൽ റിസർവിൽ വൃക്ഷത്തൈ നടീൽ കാമ്പയിൻ സംഘടിപ്പിച്ചു ഇന്ത്യൻ എംബസി. യു.എൻ-ഹാബിറ്റാറ്റുമായി സംഘടിച്ചാണ് ‘അമ്മക്കായി സസ്യങ്ങൾ’ എന്ന തലക്കെട്ടിൽ പരിപാടി സംഘടിപ്പിച്ചത്.
ജഹ്റ ഗവർണർ ഹമദ് ജാസിം അൽ ഹബാഷി, യു.എൻ-ഹാബിറ്റാറ്റ്, ഐ.ഒ.എം പ്രതിനിധികൾ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പങ്കെടുത്തവർ ഓരോരുത്തരും അവരുടെ അമ്മയുടെ പേരിലുള്ള പ്ലക്കാർഡ് തൈയുടെ സമീപത്ത് സ്ഥാപിച്ചു. 2024ലെ ലോക പരിസ്ഥിതി ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച കാമ്പയിന്റെ ഭാഗമായാണ് തൈകൾ നട്ടത്. ഇതുവരെ 1.4 ബില്യൺ തൈsകൾ കാമ്പയിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണത്തിന് ലോകമെമ്പാടും പ്രചോദനമാകുന്ന കാമ്പയിനാണിതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.