കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ആഴ്ച തോറും നടത്തിവന്ന ഒാപൺ ഹൗസ് യോഗം കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽതാൽക്കാലികമായി നിർത്തിവെച്ചു. കൂടുതൽ പേർ ഒത്തുകൂടുന്നതിനുള്ള നിയന്ത്രണങ്ങൾ കാരണമാണ് പരിപാടി നിർത്തിവെക്കുന്നതെന്നും നിയന്ത്രണങ്ങൾ നീക്കിയാൽ യോഗം പുനരാരംഭിക്കുമെന്നും എംബസി അധികൃതർ അറിയിച്ചു. കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡറായി മലയാളിയായ സിബി ജോർജ് ചുമതലയേറ്റ ശേഷം ആരംഭിച്ച നിരവധി ജനോപകാരപ്രദമായ നടപടികളിലൊന്നായിരുന്നു ബുധനാഴ്ച തോറും നടത്തിയിരുന്ന ഒാപൺ ഹൗസ്.
എല്ലാബുധനാഴ്ചയും വൈകീട്ട് 3.30ന് നടത്തിവന്ന യോഗത്തിൽ അംബാസഡർ/ ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ/ കമ്യൂണിറ്റി വെൽഫെയർ മേധാവി, കോൺസുലർ,ലേബർ വിങ് പ്രതിനിധികൾ തുടങ്ങി ഉദ്യോഗസ്ഥർ സംബന്ധിച്ചിരുന്നു. കോൺസുലർ ഒാഫിസർ പ്രതിദിനം ദിവസവും നടത്തുന്ന യോഗത്തിന് പുറമെയാണ്ആഴ്ചയിൽ നടത്തിയിരുന്ന ഒാപൺ ഹൗസ്. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കുന്നതിനാണ്ഒാപൺ ഹൗസ് ആരംഭിച്ചത്.
അതേസമയം, എംബസി ഉദ്യോഗസ്ഥർ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കുന്ന കുറച്ചുപേരുമായി എല്ലാ ദിവസവുംകൂടിക്കാഴ്ച നടത്തുമെന്നും അപ്പോയിൻറ്മെൻറ് എടുക്കാൻ community.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടണമെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.