കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഒാപൺ ഹൗസ് ഒാൺലൈനായി ബുധനാഴ്ച നടക്കും. എംബസി ഒാഡിറ്റോറിയത്തിൽ പ്രതിവാരം നടത്തിയിരുന്ന ഒാപൺ ഹൗസ് കോവിഡ് പശ്ചാത്തലത്തിൽ സെപ്റ്റംബർ ആദ്യം നിർത്തിവെച്ചിരുന്നു. കോവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ ഒാൺലൈനായി പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 3.30ന് നടക്കുന്ന ഒാപൺ ഹൗസിെൻറ ചർച്ചാവിഷയം 'പൊതുമാപ്പും എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവും' എന്നതാണ്. എല്ലാ ഇന്ത്യക്കാർക്കും പെങ്കടുക്കാം.
താൽപര്യമുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ മെയിൽ വഴി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് മീറ്റിങ് െഎഡിയും മറ്റു വിവരങ്ങളും മെയിൽ വഴി അറിയിക്കും.
യോഗത്തിൽ അംബാസഡർ/ ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ/ കമ്യൂണിറ്റി വെൽഫെയർ മേധാവി, കോൺസുലർ, ലേബർ വിങ് പ്രതിനിധികൾ തുടങ്ങി ഉദ്യോഗസ്ഥർ സംബന്ധിക്കും. കോൺസുലർ ഒാഫിസർ പ്രതിദിനം ദിവസവും നടത്തുന്ന യോഗത്തിന് പുറമെയാണ് ആഴ്ചയിൽ നടത്തുന്ന ഒാപൺ ഹൗസ്. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കുന്നതിനാണ് ഒാപൺ ഹൗസ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.