കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ‘ഭാരത് മേള’ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെ സാൽമിയ ബൊളീവാഡ് പാർക്കിൽ (ക്രിക്കറ്റ് സ്റ്റേഡിയം) ആണ് പരിപാടി.
പരമ്പരാഗത ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾ, കലാരൂപങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകുമെന്നും എല്ലാ ഇന്ത്യക്കാരെയും രാജ്യത്തിന്റെ സുഹൃത്തുക്കളായ മറ്റു രാജ്യക്കാരെയും ക്ഷണിക്കുന്നതായി ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
ഇന്ത്യൻ എംബസി ഭാരത് മേളക്ക് രജിസ്റ്റർ ചെയ്യാനുള്ള ക്യൂ.ആർ കോഡ്
എംബസിയുടെ സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. വിദേശത്തെ ഇന്ത്യക്കാരും മറ്റു രാജ്യക്കാരായ അഭ്യുദയകാംക്ഷികളുമായി സാംസ്കാരിക വിനിമയം ശക്തമാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണ് ‘ഭാരത് മേള’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.