ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം (ഐ.ഡി.എഫ്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റെഡയും ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.ഡി.എഫ് പ്രസിഡന്റ് ഡോ. ദിവാകര ചളുവയ്യ, ചീഫ് ഓപറേറ്റിങ് ഓഫിസർ ഓഫ് എം.എ.കെ. മോഡേൺ (കാച്ച്) ആശിഷ് ജെയിൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
2004 മുതൽ കുവൈത്തിലെ ഇന്ത്യൻ ഡോക്ടർമാരുടെ പ്രധാന സാമൂഹിക-സാംസ്കാരിക സംഘടനയാണ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം. വിവിധ ആഇന്ത്യൻ ഡോക്ടേഴ്സ് ഫോറം രക്തദാന ക്യാമ്പ് നടത്തിഗ്യ മന്ത്രാലയങ്ങളിലും സ്വകാര്യ ആശുപത്രികളിലുമായി 600 ലധികം അംഗങ്ങൾ സംഘടനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.