കുവൈത്ത് സിറ്റി: ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഇന്ത്യൻ കൾചറൽ ആൻഡ് ആർട്സ് സൊസൈറ്റി രൂപവത്കരിച്ചു.
സംഘടനയുടെ സുഗമമായ നടത്തിപ്പിനും അംഗത്വ വിതരണത്തിനും മേഖല കമ്മിറ്റികളുടെ രൂപവത്കരണത്തിനും വേണ്ടി ഏഴ് കൺവീനർമാർ അടങ്ങുന്ന താൽക്കാലിക സമിതിയെ യോഗം തിരഞ്ഞെടുത്തു.
ബാബു പനമ്പള്ളി അധ്യക്ഷതവഹിച്ചു. പ്രവാസികൾക്കിടയിൽ പലവിധത്തിലായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജന വിഭാഗത്തിന് സാമൂഹികമായ ക്ഷേമം സമയ ബന്ധിതമായി എത്തിക്കുക, ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകരാകുക എന്നിവയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. സമാന ചിന്താഗതിക്കാരായ ആളുകളെ ഉൾപ്പെടുത്തി കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഖല കമ്മിറ്റികളുടെ രൂപവത്കരണം വൈകാതെ പൂർത്തിയാക്കുമെന്ന് കൺവീനർമാർ അറിയിച്ചു.
രാജീവ് നടുവിലെമുറി, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ഷെറിൻ മാത്യു കൊട്ടാരം, അനൂപ് സോമൻ എന്നിവർ ആശംസകൾ നേർന്നു. മാത്യു ചെന്നിത്തല സ്വാഗതവും, തോമസ് പള്ളിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.