ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സ്ഥാപക ദിനാഘോഷം ഒാൺലൈനായി സംഘടിപ്പിച്ചപ്പോൾ
കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ച് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. കുവൈത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട വിദേശ വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ. 1059 മേയ് അഞ്ചിനാണ് അത് സ്ഥാപിതമായത്.22 വിദ്യാർഥികളുമായി ലളിതമായി തുടങ്ങിയ സ്ഥാപനം പടർന്നു പന്തലിച്ചു.
സ്ഥാപക കമ്മിറ്റിയെയും മുൻകാല അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർഥികളെയും നിറഞ്ഞ പിന്തുണ നൽകുന്ന കുവൈത്ത് അധികൃതരെയും യോഗം നന്ദിയോടെ സ്മരിച്ചു.
ഒാൺലൈൻ അസംബ്ലിയിൽ കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ പെങ്കടുത്തു. സ്ഥാപകരെ പുകഴ്ത്തുകയും മഹിതമായ ചരിത്രം വിവരിക്കുന്നതുമായ കവിത അവതരിപ്പിക്കപ്പെട്ടു.
സെനറ്റ് അഡ്വൈസർ സുമിത്ര നന്ദകുമാർ പുതിയ സെനറ്റിനെ പരിചയപ്പെടുത്തി. പ്രിൻസിപ്പൽ രാജേഷ് നായർ, വൈസ് പ്രിൻസിപ്പൽ മേരി െഎസക് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.