ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി സംഘം ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് റീജനൽ ഓഫിസ് സന്ദർശിച്ച് ഉന്നത മാനേജ്മെന്റുമായി ചർച്ച നടത്തുന്നു

ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘം ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു

കുവൈത്ത് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽനിന്നുള്ള പ്രതിനിധി സംഘം ലുലു ഹൈപ്പർ മാർക്കറ്റിന്റെ കുവൈത്തിലെ റീജനൽ ഓഫിസ് സന്ദർശിച്ചു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുക, കൂടുതൽ ഇന്ത്യൻ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ കുവൈത്ത് സന്ദർശനം. ഇന്ത്യയിലെ ഉന്നത ബിസിനസ് സ്ഥാപനങ്ങളിലെ അംഗങ്ങൾ ഇന്ത്യൻ ഉടമസ്ഥതയിലുള്ള മേഖലയിലെ ഏറ്റവും വലിയ റീട്ടെയിലറായ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ചത് ഈ ലക്ഷ്യത്തെ സഹായിക്കുന്നതാണ്.

ലുലുവിന്റെ ഉന്നത മാനേജ്‌മെന്റ് അംഗങ്ങളുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. 500 ഇന്ത്യൻ ബ്രാൻഡുകളും 10,000ത്തിലധികം ഇന്ത്യൻ ഉൽപന്നങ്ങളും ലുലു ഹൈപ്പർ മാർക്കറ്റിൽ വിൽക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, കശ്മീർ തുടങ്ങിയ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഫ്രഷ് ഫ്രൂട്സ്, പച്ചക്കറികൾ, ഫ്രോസൻ ഫുഡ്, മത്സ്യം, ഗ്രോസറി, ഫാഷൻ ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവ വ്യാപകമായി വിൽക്കുന്നു.

സന്ദർശനഭാഗമായി സംഘം ലുലു ഹൈപ്പർമാർക്കറ്റ് അൽ റായി ഔട്ട്ലെറ്റിലും പര്യടനം നടത്തി. അവിടെ ധാരാളം ഇന്ത്യൻ ഉൽപന്നങ്ങൾ ആകർഷകമായ രീതിയിൽ പ്രദർശിപ്പിച്ചിരുന്നു.

Tags:    
News Summary - Indian business delegation visited Lulu Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.