ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമദ് അസ്സബാഹുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമദ് അസ്സബാഹിനെ സന്ദർശിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അംബാസഡർ കൈമാറി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ കുവൈത്ത് പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശത്തിന് അംബാസഡർ നന്ദി അറിയിച്ചു.
കുവൈത്തിൽ നിന്ന് ഡോ.ആദർശ് സ്വൈക സഥലം മാറിപ്പോകുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കെനിയയിലെ ഇന്ത്യയുടെ പുതിയ ഹൈക്കമീഷണറായി ഡോ.ആദർശ് സ്വൈകയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിയമിച്ചിട്ടുണ്ട്. വൈകാതെ അദ്ദേഹം ഈ ചുമതല ഏറ്റെടുക്കും. പരമിത ത്രിപതിയാണ് കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.