ഇന്ത്യൻ അംബാസഡർ പരമിത തൃപതി വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യയുമായി
കൂടികാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ പരമിത തൃപതി യോഗ്യതപത്ര പകർപ്പ് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ഇന്ത്യൻ അംബാസഡറെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു. കുവൈത്ത്- ഇന്ത്യ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ പരമിത തൃപതി വിജയിക്കട്ടെ എന്ന് അബ്ദുല്ല അൽ യഹ്യ ആശംസിച്ചു.
തിങ്കളാഴ്ചയാണ് പുതിയ ഇന്ത്യൻ അംബാസഡർ കുവൈത്തിലെത്തിയത്. ന്യുഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്ന പരമിത തൃപതിക്ക് നയതന്ത്രത്തിലും അന്താരാഷ്ട്ര ബന്ധങ്ങളിലും രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുണ്ട്.
സിംഗപ്പൂരിലെ ഇന്ത്യൻ ഹൈകമീഷനിൽ ഡെപ്യൂട്ടി ഹൈകമീഷണറായും ബ്രസൽസ്, ടോക്യോ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാകിസ്താൻ, ഐക്യരാഷ്ട്രസഭ എന്നിവയുടെ ഡെസ്കുകളിൽ ഉൾപ്പെടെ ന്യൂഡൽഹിയിലെ പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. തൃപതിയുടെ നിയമനം കുവൈത്ത്-ഇന്ത്യ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താനും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.