ഇന്ത്യൻ അംബാസഡർ സിബി ജോർജ്
Posted On
date_range Updated On
date_range കുവൈത്ത് റേഡിയോയിൽ ഇന്ത്യൻ അംബാസഡറുടെ അഭിമുഖം
കുവൈത്ത് സിറ്റി: കുവൈത്ത് റേഡിയോ ഫോറിൻ സർവിസ് ഇൻറർനാഷനൽ ഇംഗ്ലീഷ് സർവിസിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ പത്തിനും രാത്രി പത്തിനും പ്രക്ഷേപണം ചെയ്യും. FM 93.3, AM 963 ചാനലിൽ 40 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖം കേൾക്കാം. ആദ്യമായാണ് കുവൈത്ത് റേഡിയോ ഇന്ത്യൻ അംബാസഡറുമായി അഭിമുഖ സംഭാഷണം പ്രക്ഷേപണം ചെയ്യുന്നത്.
കുവൈത്തിലെ പ്രമുഖ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ ചൈത്താലി ബി. റോയി ആണ് അഭിമുഖം നടത്തുന്നത്. കുവൈത്ത് റേഡിയോവിലെ അനീസ് ബക്കർ ആണ് ഡയറക്ടർ. അംബാസഡറുടെ ഔദ്യോഗിക ജീവിതവും കടന്നുവന്ന വഴികളും സവിസ്തരം പ്രതിപാദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.