കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ അംബാസഡറുടെ കുവൈത്തിലെ കാലാവധി അവസാനിച്ചതിനെ തുടർന്നായിരുന്നു കൂടിക്കാഴ്ച. കുവൈത്തിൽ സേവനമനുഷ്ഠിച്ച കാലത്ത് ഇന്ത്യയും കുവൈത്തും തമ്മിലുള്ള അടുത്ത ബന്ധം ശക്തിപ്പെടുത്തുന്നതിന് ഡോ. ആദർശ് സ്വൈക നൽകിയ മികച്ച സംഭാവനകളെ മന്ത്രി പ്രശംസിച്ചു. ഭാവിയിലെ അദ്ദേഹത്തിന്റെ സേവനങ്ങൾക്കും വിജയം ആശംസിച്ചു.
ഡോ. ആദർശ് സ്വൈകയെ കെനിയയിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമീഷണറായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിയമിച്ചിട്ടുണ്ട്. കുവൈത്തിലെ തന്റെ സേവനകാലത്ത്, സാമ്പത്തിക, വ്യാപാര സഹകരണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമം എന്നിവയിൽ ഡോ. ആദർശ് സ്വൈക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലും ഡോ. സ്വൈക നിർണായക പങ്ക് വഹിക്കുകയുമുണ്ടായി. പരമിത ത്രിപതിയെ കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചിട്ടുണ്ട്. ഇവർ വൈകാതെ ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.